മോദിയുടെ ‘തുഗ്ലക്ക്’ പരിഷ്കാരങ്ങളുടെ ഫലം കണ്ടുതുടങ്ങി; കറന്‍സിക്ഷാമത്തിന് പിന്നില്‍ മോദിയുടെ തലതെറിച്ച തീരുമാനങ്ങളെന്ന് രാഹുല്‍ ഗാന്ധി

ബാങ്കിങ് സംവിധാനത്തെ നിലംപരിശാക്കിയ മോദിയുടെ തലതെറിച്ച തീരുമാനങ്ങളാണ് രാജ്യത്ത് രൂപം കൊണ്ട കറന്‍സിക്ഷാമത്തിന് കാരണമെന്ന് രാഹുല്‍ ഗാന്ധി.

30,000 കോടി രൂപയുമായി നീരവ് മോദി മുങ്ങിയതിനെക്കുറിച്ച് മോദി നിശബ്ദത പാലിക്കുകയാണ്. സാധാരണക്കാരുടെ കീശയില്‍ നിന്ന് 500, 1000 രൂപ നോട്ടുകള്‍ തട്ടിപ്പറിച്ച് നീരവിന്റെ പോക്കറ്റിലിട്ടു കൊടുക്കുകയാണു പ്രധാനമന്ത്രി ചെയ്തത്.

രാജ്യത്ത് നടക്കുന്ന പല വിഷയങ്ങളിലും പ്രതികരിക്കാതെ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് മോദി ചെയ്യുന്നത്.

പ്രധാനമന്ത്രിക്കു പാര്‍ലമെന്റില്‍ വന്നു നില്‍ക്കാന്‍ ഭയമാണെന്നും അമേഠിയില്‍ സന്ദര്‍ശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News