കെഎം മാണി അവസരവാദി തന്നെ; രാഷ്ട്രീയ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്

കെ എം മാണി അവസരവാദിയാണെന്ന ഡിസിസിയുടെ രാഷ്ട്രീയ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രസിഡന്റ് ജോഷി ഫിലിപ്പ്.

കെ പി സിസി അംഗീകരിച്ച ഈ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജോഷി ഫിലിപ്പ്. അനവസരത്തിലുള്ള ജോഷിയുടെ പ്രസ്താവനക്കെതിരെ യുഡിഎഫില്‍ അമര്‍ഷം.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കെ എം മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാന്‍ നേതാക്കള്‍ പരിശ്രമിക്കുകയാണ്. അതിനിടയിലാണ് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ എം മാണിക്കെതിരെയുള്ള പ്രമേയം നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയത്.

അവസരവാദിയായ കെ എം മാണിയുമായി യാതൊരു കൂട്ടുകെട്ടിനും തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന പ്രമേയം കഴിഞ്ഞമെയ് മാസത്തില്‍ കോട്ടയം ഡിസിസി പാസാക്കിയിരുന്നു. കെ എം മാണിയും മകന്‍ ജോസ് കെ മാണിയും വഞ്ചകനും അവസരവാദിയുമാണെന്നായിരുന്നു പ്രമേയത്തിന്റെ കാതല്‍.

കെ പി സിസി അംഗീകാരിച്ച ഈ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

മാണിയുടെ മുന്നണി പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്നും ജോഷി ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അനവസരത്തില്‍ കെ എം മാണിക്കെതിരെ പ്രസ്താവന നടത്തിയ കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നിലപാടിനെതിരെ യുഡിഎഫിനകത്ത് അമര്‍ഷം പുകയുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here