ഹര്‍ത്താലിന്‍റെ പേരില്‍ അക്രമം അ‍ഴിച്ചുവിട്ടത് എസ്ഡിപിഐ; 137 പേര്‍ കസ്റ്റഡില്‍; വര്‍ഗീയ സംഘര്‍ഷമാക്കാന്‍ ചിലരുടെ പരിശ്രമം; താനൂര്‍,പരപ്പനങ്ങാടി,തിരൂര്‍ മേഖലകളില്‍ നിരോധനാജ്ഞ തുടരുന്നു

ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് 137 പേര്‍ പോലിസ് കസ്റ്റഡിയില്‍. പൊതുമുതല്‍ നശിപ്പിക്കല്‍, പോലിസിന്റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളില്‍ 20 ലേറെപ്പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ മേഖലകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

കഴിഞ്ഞദിവസമുണ്ടായ അപ്രഖ്യാപിത ഹര്‍ത്താലിനിടെ മലപ്പുറം ജില്ലയില്‍ വ്യാപകമായ അക്രമങ്ങളാണ് നടന്നത്. താനൂര്‍ മേഖലയാണ് സംഘര്‍ഷം കൂടുതല്‍ ബാധിച്ചത്. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് വ്യപാരികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.

137 പേരാണ് വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലുള്ളത്. 20 ഓളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി, എടക്കര, മഞ്ചേരി എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എസ് ഡി പി ഐപ്രവര്‍ത്തകരാണ് അറസ്റ്റിലായവരിലേറെയും.

പൊതുമുതല്‍ നശിപ്പിക്കല്‍ പോലിസിന്റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയത്. ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.

സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ പോലിസി നരീക്ഷിച്ചുവരുകയാണ്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel