
ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജിവെച്ചു. ആന്ധ്രാപ്രദേശില്‍ ബിജെപി എംപി എംപി കെ ഹരി ബാബുവാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. വിശാഖപട്ടണം എംപിയാണ് കെ ഹരി ബാബു.
ബിജെപി സംസ്ഥാന ഘടകത്തിന്‍റെ അഴിച്ചുപണിയുടെ ഭാഗമായാണ് ഹരി ബാബു രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
ടിഡിപി എന്‍ഡിഎയില്‍ നിന്നും വിട്ടുപോയ സാഹചര്യത്തിലാണ് ബിജെപിയിലെ അഴിച്ചു പണി. കരുത്ത് തെളിയിക്കുന്നതിനായി പുതിയ തന്ത്രങ്ങളാണ് ബിജെപി ആന്ധ്രാപ്രദേശില്‍ പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here