ഫുട്ബോ‍ള്‍ കളത്തില്‍ പന്തുമായി കരടി; ആര്‍ത്ത് വിളിച്ചും ബഹളം വെച്ചും കാണികള്‍; ലോകകപ്പിന് മുമ്പെ റഷ്യയില്‍ വിവാദം കനക്കുന്നു; വീഡിയോ വൈറല്‍

മോസ്കോ: ലോകകപ്പിന്‍റെ ആരവങ്ങളിലേക്ക് റഷ്യയും കാല്‍പന്ത് ആരാധകരും എത്തിനില്‍ക്കുകയാണ്. അതിനിടയിലാണ് റഷ്യ വിവാദവും തലപൊക്കിയത്.

റഷ്യന്‍ ഫുട്ബോള്‍ ലീഗിനിടെ കരടി കളത്തിലെത്തിയതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. കാണികളെ രസിപ്പിക്കാനായി ലീഗ് അധികൃതര്‍ തന്നെയാണ് കരടിയെ കളത്തിലെത്തിച്ചത്.

റഷ്യന്‍ ലീഗിലെ സൂപ്പര്‍ ടീമുകളായ മാഷുക് കെഎംവിയും അന്‍ഗഷ്ടും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. റഫറിക്ക് പന്ത് കൈമാറാനാണ് കരടിയെ ഇറക്കിയത്.

മത്സരത്തിന് മുമ്പ് ഇരു കാലിലും നിന്ന കരടി അഭ്യാസപ്രകടനങ്ങള്‍ കാട്ടിയ ശേഷം പന്ത് റഫറിക്ക് കൈമാറി. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം

അതേസമയം മൃഗസ്നേഹികളും വന്യജീവി ക്ഷേമപ്രവര്‍ത്തകരും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫിഫ ലോകകപ്പിനിടയിലും ഇത്തരം കാ‍ഴ്ചകള്‍ കാണേണ്ടിവരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News