മോദിയുടെ എടിഎം സ്ട്രൈക്ക്; കേരളത്തിലെ എടിഎമ്മുകളുടെ അവസ്ഥ വ്യക്തമാക്കി അധികൃതര്‍ രംഗത്ത്

നോട്ട് നിരോധനത്തിന്‍റെ ആഘാതമവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമാവുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കൂടാതെ കർണാടക, ആന്ധ്രാ, തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളടക്കം നോട്ട് ക്ഷാമം നേരിടുകയാണ്.

കേരളത്തിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആര്‍ ബി ഐ വൃത്തങ്ങ‍ള്‍ പറയുന്നത് കേരളത്തില്‍ തല്‍കാലം പ്രശ്നങ്ങളില്ലെന്നാണ്. കേരളത്തിലെ എല്ലാ കറന്‍സി ചെസ്റ്റുകളിലും ആവശ്യത്തിന് നോട്ടുകളുണ്ടെന്നും ഏതെങ്കിലും സംസ്ഥാനത്തെ കറന്‍സി ചെസ്റ്റുകളില്‍ ക്ഷാമമുണ്ടാകുമ്പോള്‍ സമീപത്തുള്ള സംസ്ഥാനങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്ന് നോട്ടുകള്‍ എത്തിക്കുന്നത് സാധാരണമാണെന്നും ആര്‍ബിഐ വ്യക്തമാക്കി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കറന്‍സി ചെസ്റ്റുകളിലേക്ക് നോട്ട് എത്തിക്കണമെന്നിന നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകൾ പണമില്ലാതായതോടെയാണ് ആശങ്ക ജനിച്ചത് . രാജ്യത്ത് പണം പിന്‍വലിക്കാനാവാതെ പല എടിഎമ്മുകളും പ്രവർത്തന രഹിതമാണ് . രാജ്യത്ത് നോട്ട്ക്ഷാമം നിലവിലില്ലെന്നും അടിയന്തിരമായി എടിഎമ്മുകളിൽ പണമെത്തിക്കാന്‍ നിർദേശം നൽകിയിട്ടുണടെന്നും ധനകാര്യസഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News