“എയര്‍പ്ലെയ്ന്‍ മോഡ്”; ചില തെറ്റിദ്ധാരണകളുണ്ട്; അറിയപ്പെടാത്ത കുറെ ഗുണങ്ങളും

ഫോണ്‍കോളുകള്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലും വിമാന സാത്രകള്‍ക്കിടയിലുമൊക്കെ ഫോണ്‍ എയര്‍പ്ലെയ്ന്‍ മോഡില്‍ ഇടുന്നവരാണ് നമ്മള്‍.

ഫോണിലെ എയര്‍പ്ലെയ്ന്‍ ഓപ്ഷന്‍ കൊണ്ട് ഈ രണ്ട് ഉപയോഗം മാത്രമേയുള്ളൂ എന്ന ധാരണക്കാരാണ് നമ്മളില്‍ പലരും. അതോടൊപ്പം തന്നെ ഫോണ്‍ എയര്‍പ്ലെയ്ന്‍ മോഡിലേക്ക് മാറ്റുമ്പോള്‍, മൊബൈല്‍ കണക്ഷന്‍, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയോടൊപ്പം ഫോണ്‍ തന്നെ നിര്‍ജ്ജീവമാകുമെന്ന് വിശ്വസിക്കുന്നവരും.

എയര്‍പ്ലയ്ന്‍ മോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

1 എയര്‍പ്ലെയ്ന്‍ മോഡ് ഓണ്‍ ആക്കുന്നതിലൂയെ ഫോണിലെ ബന്ധങ്ങളെല്ലാം നിര്‍ജ്ജീവമാകുന്നതിനാല്‍ ബാറ്ററി ചാര്‍ജ്ജ് സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഈ മോഡ് ഉപയോഗിക്കാം.
2 എയര്‍പ്ലെയ്ന്‍ മോഡ് ഓണ്‍ ആയിരിക്കുമ്പോള്‍ വൈ-ഫൈ ഉപയോഗിക്കാന്‍ ക‍ഴിയില്ല എന്നത് നമ്മുടെ ഏറ്റവും വലിയ തെറ്റിദ്ധാരണയാണ്. ഇന്ന് പ്രചാരത്തിലുള്ള എല്ലാ ഫോണുകളിലും എയര്‍പ്ലെയ്ന്‍ മോഡിലും വൈ-ഫൈ ഉപയോഗിക്കാന്‍ കഴിയും.
3 എയര്‍പ്ലെയ്ന്‍ മോഡിലും നമുക്ക് അലാറം സെറ്റ് ചെയ്യുവാനും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.
4 മൊബൈല്‍ കണക്ഷന്‍ നിര്‍ജ്ജീവമാകുന്നതിനാല്‍ കോളുകളുോ സന്ദേളങ്ങളോ ലഭിക്കില്ലെങ്കിലും എയര്‍പ്ലെയ്ന്‍ മോഡിലും വോയ്സ് മെയിലുകള്‍ സ്വീകരിക്കാന്‍ ക‍ഴിയും.
5 ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയല്ല പാട്ട് കേള്‍ക്കുന്നതെങ്കില്‍ എയര്‍പ്ലെയ്ന്‍ മോഡിലും നമുക്ക് പാട്ടുകള്‍ ആസ്വദിക്കാന്‍ ക‍ഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News