വകുപ്പുകളെ വിലയിരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

എൽ.ഡി.എഫ് സർക്കാരിന്‍റെ പ്രവർത്തന റിപ്പോർട്ട് തയ്യാറാകുന്നു. ഒാരോ വകുപ്പിന്‍റെയും പ്രവർത്തന പുരോഗതിയും വാഗ്ദാനവുമാകും പ്രധാനമായും വിലയിരുത്തുക. സർക്കാരിന്‍റെ രണ്ടാം വാർഷികത്തിനോടനുബന്ധിച്ച് പ്രവർത്തന റിപ്പോർട്ട് പ്രസിദ്ധീകരിക്കും.

2016 മെയ് 25നാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റത്. അടുത്തമാസം സർക്കാർ രണ്ടു വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരം ഒാരോ വകുപ്പുകളുടെയും പ്രത്യേകമായ വിലയിരുത്തലും റിപ്പോർട്ടിലുണ്ടാകും. ഒാരോ വകുപ്പുകളുടെയും രണ്ടു വർഷത്തെ പ്രവർത്തന പുരോഗതിക്കൊപ്പം വാഗ്ദാനങ്ങളുടെ സ്ഥിതിയും പരിശോധിക്കും.

എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെറി രണ്ടു വർഷത്തിനകം പൂർത്തിയാക്കേണ്ടതിനെ കുറിച്ച് പ്രകടന പത്രികയിൽ പറഞ്ഞവ എത്രത്തോളം നടപ്പായി, ഇനി സർക്കാർ ഒാരോ വകുപ്പിലും മൂന്നാം വർഷത്തിൽ എന്തൊക്കെ ചെയ്യും എന്നിവയും റിപ്പോർട്ടിലുണ്ടാകും. ഒാരോ വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരുമായി കൂടിയാലോചിച്ചാണ് സർക്കാർ റിപ്പോർട്ട് തയ്യാറാക്കുന്നത്.

സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി റിപ്പോർട്ട് പ്രസിദ്ധീകരിക്കും. മൂന്നാം വർഷത്തിൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും സർക്കാരിന്‍റെ പ്രവർത്തനം. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഒാരോ വകുപ്പുകളിലും വരുത്തേണ്ട മാറ്റങ്ങൾക്കും സർക്കാർ രൂപം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here