പാളയത്തില്‍ പട രൂക്ഷം; മോദിയ്ക്കും അമിത്ഷായ്ക്കും ബിജെപി നേതാവിന്‍റെ തുറന്നകത്ത്; ബലാത്സംഗികള്‍ പാര്‍ട്ടിയില്‍ കൂടുന്നത് നാണക്കേടല്ലെയെന്ന് ചോദ്യം

മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ തുറന്ന കത്തുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടുന്നത് ബിജെപിക്കാരാണെന്നും യശ്വന്ത് സിന്‍ഹ എംപിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.നാലുവര്‍ഷത്തെ ഭരണം കൊണ്ട് പ്രധാനമന്ത്രിയും കൂട്ടാളികളും രാജ്യത്തെ പുറകോട്ടു കൊണ്ടുപോകുകയായാണ് ചെയ്തതെന്നും യശ്വന്ത് സിന്‍ഹ.

രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണ്. കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല.പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇങ്ങനെയുള്ള നീണ്ട നിരകളാണ് യശ്വന്ത് സിന്‍ഹയുടെ കത്തിന്റെ ഉള്ളടക്കം.

പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ എംപിമാര്‍ക്ക് സംസാരിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും എല്ലാ ഒരാള്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ആസ്ഥാനം കോര്‍പ്പറേറ്റ് ഓഫീസിന് സമാനമാണെന്നാണ് യശ്വന്ത് സിന്‍ഹയുടെ വിലയിരുത്തല്‍.

നമ്മുടെ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. പല ബലാത്സംഗ കേസുകളിലും ഉള്‍പ്പെടുന്നത് നമ്മടെ ആളുകളാണെന്നും യശ്വന്ത് സിന്‍ഹ എംപിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ യഥാവിധി വിലയിരുത്താന്‍ എംപിമാര്‍ തയ്യാറാവണമെന്നാതാണ് കത്തിന്റെ ഉള്ളടക്കം.മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുന്നതാണ് കത്ത്. ദേശീയതാത്പര്യം മുന്‍ നിര്‍ത്തി അദ്വാനി, ജോഷി തുടങ്ങിയ മുതിര്‍ന്ന നോതാക്കള്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണം.

അല്ലാത്തപക്ഷം അത് രാജ്യത്തിന്റെ ഭാവിയെ ദേഷകരമായി ബാധിക്കുമെന്നും സിന്‍ഹ പറയുന്നു. മോദി സര്‍ക്കാരിന്റെ കീഴില്‍ ചെറിയ ചെറിയ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ പരാജയമാണ് മോദി രാജ്യത്തിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യം തുറന്നുപറയാന്‍ പാര്‍ട്ടി നേതാക്കളും എംപിമാരും തയ്യാറാകണം.

അതുകൊണ്ട് ധൈര്യം വീണ്ടെടുത്തു രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഉറക്കെ സംസാരിക്കണമെന്നും എംപിമാരോട് യശ്വന്ത് സിന്‍ഹ കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News