ബാറ്റിംഗില്‍ മാത്രമല്ല കീപ്പിംഗിലും ധോണിക്ക് വെല്ലുവിളിയായി കാര്‍ത്തിക്; മിന്നല്‍ സ്റ്റംപിംഗില്‍ ഞെട്ടിച്ചു; വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ പോരാട്ടം കടുക്കുകയാണ്. ധോണിയ്ക്ക് വെല്ലുവിളിയുമായി കാര്‍ത്തികും സഞ്ജുവും സാഹയും ഋഷഭ് പന്തും മാറുകയാണ്.

രാജസ്ഥാന് വേണ്ടി സഞ്ജു നടത്തിയ പ്രകടനം കായിക ലോകത്ത് വലിയ തോതില്‍ ചര്‍ച്ചായിരുന്നു. ഇപ്പോ‍ഴിതാ കാര്‍ത്തികിന്‍റെ വിക്കറ്റ് കീപ്പിംഗാണ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലെ കീപ്പിംഗാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മിന്നല്‍ സ്റ്റംപിംഗിലൂടെ ഏവരെയും കാര്‍ത്തിക് ഞെട്ടിച്ചു.

ഡല്‍ഹി ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍  പീയുഷ് ചൗളയുടെ പന്തില്‍ റോയിയെ തകര്‍പ്പന്‍ സ്റ്റംപിംഗിലൂടെയാണ് കാര്‍ത്തിക് പുറത്താക്കിയത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ 8 പന്തില്‍ 27 റണ്‍സ് നേടി നിദാഹസ് ട്രോഫി ഇന്ത്യക്ക് സമ്മാനിച്ചതിലൂടെ ആരാധകരുടെ പ്രിയതാരമായി കാര്‍ത്തിക് മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News