ബാങ്ക് വായ്പാ തട്ടിപ്പ്; ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി

ബാങ്ക് വായ്പാ തട്ടിപ്പില്‍ ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി. മെയ് 17ന് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിനോട് ഹാജരാകണമെന്ന് സമിതി നിര്‍ദ്ദേശം നല്‍കി.

നീരവ് മോദി പിഎന്‍ബി ബാങ്കില്‍ നിന്ന് കടമെടുത്ത 13000 കോടി രൂപയെക്കുറിച്ചും വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് നല്‍കിയ 3250 കോടി രൂപയെ കുറിച്ച് പാര്‍ലമെന്ററി സമിതി ഊര്‍ജിത്ത് പട്ടേലിനോട് ചോദിച്ചറിയും.

കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലിയുടെ അധ്യക്ഷതയിലുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here