യുവജന കമ്മീഷൻ സർക്കാർ ഫണ്ട് വിനിയോഗം; ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല; സത്യം ഇതാണെന്നും സെക്രട്ടറി

സംസ്ഥാന യുവജന കമ്മീഷൻ സർക്കാർ ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച് ചില ഓൺ ലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് യുവജനക്കമ്മീഷൻ സെക്രട്ടറി അറിയിച്ചു. മൂന്ന് ഹെഡ് ഓഫ് അക്കൗണ്ടുകളിലൂടെയാണ് കമ്മീഷന് തുക അനുവദിക്കുന്നത്.

കമ്മീഷൻ തയ്യാറാക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായേക്കാവുന്ന തുകയാണ് ഓരോ സാമ്പത്തിക വർഷവും പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി അനുവദിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ സർക്കാർ അനുവദിച്ച പദ്ധതി പ്രവർത്തനങ്ങൾ 10 എണ്ണമാണ്. അവയെല്ലാം കമ്മീഷൻ യഥാസമയം പൂർത്തീകരിച്ചിട്ടുണ്ട്.

യുവാക്കൾക്കിടയിലെ ബോധവത്ക്കരണ പ്രവർത്തനം, ജില്ലാ സെമിനാറുകൾ, ദേശീയ സെമിനാർ, ദേശീയ യുവജന ദിനാഘോഷം, ജില്ലാതല അദാലത്തുകൾ, യൂത്ത് ഐക്കൺ അവാർഡ് മുതലായവയാണ് കമ്മീഷന്റെ പദ്ധതി പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവ. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കാര്യക്ഷമമായ മേൽനോട്ടം നിർവ്വഹിച്ചും അനാവശ്യ ചെലവ് ഒഴിവാക്കിയുമാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.

ഒരു സ്ഥാപനത്തിന്റെ കാര്യക്ഷമതയുടെ അളവുകോൽ അനുവദിച്ച തുക പൂർണ്ണമായും വിനിയോഗിക്കുന്നുണ്ടോ എന്നതിനേക്കാൾ തീരുമാനിക്കപ്പെട്ട പദ്ധതികൾ പൂർണ്ണമായും നടപ്പിലാക്കിയോ എന്ന് പരിശോധിക്കുന്നതാണ് ആരോഗ്യകരം.

പദ്ധതി പ്രവർത്തനങ്ങളെ കൂടാതെ തൃശ്ശൂർ ജില്ലയിൽ ആദിവാസി ഊരുകൾക്കകത്ത് സൗജന്യ പി.എസ്.സി. പരിശീലന ക്ലാസ്സ് ആരംഭിക്കുകയും, ഇടമലക്കുടി, അട്ടപ്പാടി, അക്കൊല്ലി തുടങ്ങിയ വിവിധ കോളനികളിൽ കമ്മീഷൻ സന്ദർശനം നടത്തുകയും അവിടുത്തെ യുവാക്കളുടെ പ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, കേരള യൂണിവേഴ്‌സിറ്റി യൂണിയനുമായി ചേർന്ന് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടുകൂടി പ്രവർത്തിക്കുന്ന യുവജന കമ്മീഷൻ യുവാക്കളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസരങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കമ്മീഷൻ ചെയർപേഴ്‌സണും, 13 അംഗങ്ങൾക്കും ഓണറേറിയം നൽകുന്നതിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുമായി ആവശ്യപ്പെട്ട തുക സർക്കാർ അനുവദിക്കുകയും യഥാസമയം വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏതൊരു സർക്കാർ ഓഫീസിലും എന്നപോലെ കമ്മീഷനിലെ ജീവനക്കാർക്ക് ലഭ്യമാക്കുന്ന ശമ്പളവിഹിതം തിരിച്ചടച്ചിട്ടില്ല എന്ന വാർത്തയുടെ പ്രസക്തി ബോധ്യപ്പെടുന്നതല്ല. അധികാര പരിധിക്കകത്തുനിന്നു കൊണ്ട് വിവിധ വിഷയങ്ങൾക്കകത്ത് ഇടപെടുന്ന യുവജന കമ്മീഷനെ സംബന്ധിച്ച് ഓൺ ലൈൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News