അപ്രഖ്യാപിത ഹര്‍ത്താല്‍; സോഷ്യല്‍ മീഡിയ വ‍ഴി പിന്തുണച്ചവര്‍ കുടുങ്ങും; വാട്സ് ആപ്പ് ഹര്‍ത്താലനുകൂലികള്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ച്ച സോഷ്യല്‍ മീഡിയ കൂട്ടായ്മ എന്ന പേരില്‍ സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. ഹര്‍ത്താലിന് വാട്‌സാപ് വഴി പ്രചാരണം നടത്തിയവരെ കസ്റ്റഡിയില്‍ എടുക്കാനാണ് പോലീസ് തീരുമാനം.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ് അപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ പൂര്‍ണ വിവരങ്ങള്‍ സൈബര്‍സെല്‍ ശേഖരിച്ച് തുടങ്ങി. വിവിധ ജില്ലകളിലായി മൂവായിവരത്തിലധികം പേരുടെ ഫോണുകള്‍ നിരീക്ഷണ വിധേയമാക്കിയാണ് പൊലീസ് അന്വേഷണം ശ്കതമാക്കിയത്.

ഇവരുടെ ഫോണ്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുവാനാണ് വയനാട് പൊലീസിന്‍റെ തീരുമാനം. അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

വരും നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇപ്പോള്‍ ആരോപണ വിധേയമായിരിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News