തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല; പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു.

മുന്‍ നിയമസഭ സാമാജികനായ ശശീല്‍  ജി നമോശിയാണ് സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞത്. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ തന്റെ പേരില്ലെന്നറിഞ്ഞാണ് ശശീല്‍ കരഞ്ഞത്.

ബിജെപി സ്ഥാനാര്‍ഥിയായി ഗുല്‍ബര്‍ഗ മണ്ഡലത്തില്‍നിന്നും മത്സരിക്കാമെന്നാണ് ശശീല്‍ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ തിങ്കളാഴ്‌ച പട്ടിക പുറത്തുവന്നപ്പോള്‍ സിബി പാട്ടീലിന്റെ പേരായിരുന്നു ഉണ്ടായിരുന്നത്.

സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ നേതാവ് കരച്ചില്‍ തുടങ്ങി. മുഖം പൊത്തി നിര്‍ത്താതെ കരഞ്ഞ ശശീലിനെ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണീരടക്കാന്‍ കഴഞ്ഞില്ല.

ഗുല്‍ബര്‍ഗ ദക്ഷിണില്‍ നിന്നും ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥിയായി 2013ല്‍ ശശീല്‍ മത്സരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here