തിരുവനന്തപുരത്ത് പരിശോധനക്കെത്തിയ ഗര്‍ഭിണിയെ ആശുപത്രിയില്‍ നിന്നും കാണാതായി; ടവര്‍ ലൊക്കേഷനില്‍ എറണാകുളത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ് എ ടി ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ കാണാനില്ലെന്ന് പരാതി. പരിശോധനയ്ക്കു കയറിയ കിളിമാനൂര്‍ മടവൂര്‍ സ്വദേശി ഷംനയെയാണ് കാണാതായത്.

രാവിലെ 11 മണിയോടെ ആശുപത്രിയില്‍ ലാബിലേക്ക് സ്‌കാനിംഗിനും മറ്റുമായി ഷംന കയറി. ഏറെ നേരമായിട്ടും കാണാതായതോടെ
കൂട്ടിരുപ്പുകാര്‍ തിരഞ്ഞു. എന്നാല്‍ ആശുപത്രിക്കുള്ളില്‍ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആശുപത്രി മുഴുവന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. പെണ്‍കുട്ടിയുടെ കുടുംബക്കാരുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധമാണ് ആശുപത്രിയില്‍ നടന്നത്.

തുടര്‍ന്ന് മൊബെെല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് 6.30 ഓടെ ഷംനയുടെ ഫോണില്‍ നിന്നും ഒരു ഫോണ്‍ കോള്‍ ഭര്‍ത്താവിന്റെ ഫോണിലേക്ക് വന്നെന്നു മനസ്സിലായി. അതിന് ശേഷം ഫോണ്‍ ഓഫായതായും മനസ്സിലാക്കാന്‍ സാധിച്ചു. .

ഇത് കോട്ടയം ടവര്‍ ലൊക്കേഷനില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നിട് 7.30 തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എറണാകുളം നോര്‍ത്തിലേക്ക് ആയിരുന്നു. മൊബെെല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്ാണ് അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here