സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിൽമേള: ചെങ്ങന്നൂരില്‍ തത്സമയം ജോലി ലഭിച്ചത് 346 പേർക്ക്

ചെങ്ങന്നൂരില്‍ സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ച തൊഴിൽമേളയില്‍ 346 പേർക്ക് തത്സമയം ജോലി ലഭിച്ചു. 1273 പേർ ഇന്റർവ്യൂവിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.കേരള സർക്കാർ തൊഴില്‍ വകുപ്പും വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തിലാണ് തൊഴിൽമേള സംഘടിപ്പിച്ചത്

സംസ്ഥാന സര്‍ക്കാരിന്‍റെ തൊ‍ഴില്‍ വകുപ്പും വിവിധ എംപ്ലോയിമെന്‍റ് എക്സ്ഞ്ചേകളുടെയും സംയുക്താതാഭിമുഖ്യത്തില്‍ നടന്ന .’നിയുക്തി’ തൊ‍ഴി്ല്‍ മേളക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത് . 3843 ഉദ്യോഗാർഥികളാണ് ജോലി തേടി മേള നടന്ന ക്രിസ്ത്യൻ കോളേജിലെത്തി. ബിടെക് ബിരുദധാരികൾ, മുതല്‍ സാങ്കേതികവിദ്യാഭാസ യോഗ്യതയുളളവര്‍ വരെ മേളയില്‍ പങ്കാളികളായി .

ഹോസ്പിറ്റൽ, വിപണന മേഖല, റീട്ടെയിൽ, ടെലികോം, ഐടി, എൻജിനീയറിങ്, ഓട്ടോമൊബൈൽ മേഖലയിൽ നിന്നടക്കം അടക്കം നൂറോളം കമ്പനികളാണ് ഉദ്യോഗദായകരായി ഉണ്ടായിരുന്നത്.  346 പേർക്ക് തത്സമയം ജോലി ലഭിച്ചു. 1273 പേർ ഇന്റർവ്യൂവിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് തെരഞ്ഞെടുത്ത കമ്പനികൾ യോഗ്യതകൾ പരിശോധിച്ച ജോലി നൽകും. ഐടി ഉൾപ്പെടെയുള്ള മേഖലകളിൽ പ്രായോഗിക പരിജ്ഞാനം നോക്കിയശേഷമേ ജോലി നൽകൂ.

ആലപ്പുഴ ജില്ലയിൽ ഇത് നാലാമത്തെ തൊഴിൽമേളയാണ് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ചത്.
എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടർ എം എ ജോർജ്ജ് ഫ്രാൻസിസ് തൊഴിൽമേള ഉദ്ഘാടനം ചെയ്തു. കേന്ദ്ര തൊ‍ഴില്‍ വകുപ്പിന്‍റെ അഭിമുഖ്യത്തില്‍ നടന്ന ചെങ്ങന്നൂരില്‍ നടത്തിയ മേള ബിജെപി നേതാക്കളുടെ അതിപ്രസരം ഉണ്ടായിരുന്നെങ്കില്‍, ഒരു രാഷ്ട്രീയ ചായ് വും ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തൊ‍ഴില്‍ മേള അരങ്ങേറിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News