സൗദിയില്‍ ഇത് മാറ്റത്തിന്റെ ദിനം; മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷം ജനങ്ങളുടെ സ്വപ്‌നം സഫലമാകുന്നു

ജിദ്ദ: മാറ്റത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ മണിമുഴങ്ങുന്ന സൗദിയില്‍, ചരിത്ര തീരുമാനം നടപ്പിലാക്കാനൊരുങ്ങി ഭരണകൂടം. മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷം, ആദ്യമായി സൗദി തിയേറ്ററിലേക്ക് എത്തുകയാണ്. സൗദി അറേബ്യയിലെ തിയേറ്ററില്‍ ആദ്യ സിനിമാ പ്രദര്‍ശനം ഇന്ന് നടക്കും. ഹോളിവുഡ് സിനിമ ‘ബ്ലാക്ക് പാന്തറാ’ണ് ചരിത്ര നിമിഷത്തില്‍ തിയേറ്റരിലേക്ക് എത്തുന്ന ആദ്യ ചിത്രം.

35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനമായി തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. പിന്നീട് സിനിമ നിരോധിച്ച് ഭരണകൂടം ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് കഴിഞ്ഞ ഡിസംബറിലാണ് നീക്കം ചെയ്തത്.

റിയാദിലെ കിംഗ് അബ്ദുള്ള ഡിസ്ട്രിക്ടില്‍ പുതുതായി നിര്‍മിച്ച സിനിമ കോംപ്ലക്‌സിലാണ് സൗദി ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും യു.എസ് തിയറ്റര്‍ കമ്പനിയായ എ.എം.സി യും ചേര്‍ന്ന് ആദ്യ സിനിമ പ്രദര്‍ശിപ്പിക്കുക. രണ്ടാമത്തെ തിയറ്റര്‍ ജിദ്ദയിലായിരിക്കും തുറക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ച് ഇരിക്കാവുന്ന രീതിയിലാണ് സീറ്റുകള്‍ തിയേറ്ററില്‍ ഒരുക്കിയിരിക്കുന്നത്.ഇതും സൗദിയെ സംബന്ധിച്ച് ആദ്യമാണ്. 620 സീറ്റുകളാണ് തിയേറ്ററില്‍ ഒരുക്കിയിരിക്കുന്നത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സൗദിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്.
നേരത്തെ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചും , സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള ലൈസന്‍സ് നല്‍കിയും സൗദി വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്നിരുന്നു.

മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സൗദിയില്‍ സ്രീകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാനോ വാഹനങ്ങളോടിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഭരണകൂടം സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവുകള്‍ ഇറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News