മലയാള സിനിമയില്‍ എന്നെ വിസ്മയിപ്പിച്ചത് ജയറാമല്ല; അത് മറ്റൊരാളാണ്; തുറന്ന് പറഞ്ഞ് പാര്‍വ്വതി

മലയാളികളുടെ പ്രിയ നായികയാണ് പാര്‍വ്വതി. തൊണ്ണൂറുകളില്‍ മലയാളസിനിമയുടെ നായികാമുഖം. ജയറാമിനെ വിവാഹം ചെയ്ത് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും, ഇപ്പോഴും മലയാളികള്‍ക്ക് പാര്‍വ്വതിയോടുള്ള സ്നേഹത്തിന് കുറവെന്നും ഉണ്ടായിട്ടില്ല.

മകന്‍ കാളിദാസന്‍ സിനിയിലേക്കുള്ള അരങ്ങേറ്റം പൂമരത്തിലൂടെ കുറിച്ചു കഴിഞ്ഞു.ജയറാമിനോടും പാര്‍വ്വതിയോടുമുള്ള സ്‌നേഹം കാളിദാസനോടുമുണ്ട് ആരാധകര്‍ക്ക്. പൂമരത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ പാര്‍വ്വതി സിനിമയിലെ തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

മലയാള സിനിമയില്‍ അമ്മയെ വിസ്മയിപ്പിച്ച ഒരു നടന്റെ പേര് പറയാമോ എന്ന കാളിദാസിന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ല്ലൊവരെയും വിസാമയിപ്പിച്ചത്. തന്നെ വിസ്മയിപ്പിച്ച ഒരു നടനേയുള്ളു അത് മോഹന്‍ലാലാണ്. എത്ര ഈസിയായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്.

നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട് ഈസിയായിട്ട് എങ്ങനെയാണ് അഭിനയിക്കുകയെന്ന്. ്ങ്ങനെ അഭിനയിക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയു. പാര്‍വ്വതി പറഞ്ഞു നിര്‍ത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News