‘ഇന്‍റര്‍നെറ്റൊക്കെ ഞങ്ങള്‍ മഹാഭാരത്തിലേ കണ്ടതാ’; ഇതിലും വലിയ തോല്‍വി സ്വപ്നങ്ങളില്‍ മാത്രം; വീണ്ടും വിഡ്ഢിത്തങ്ങള്‍ വിളമ്പി ബിജെപി നേതാവ് ബിപ്ലവ് കുമാര്‍ ദേവ്

മഹാഭാരതകാലം മുതല്‍ക്കെ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റുണ്ടായിരുന്നുവെന്ന വാദവുമായി ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാര്‍ ദേവ് രംഗത്ത്.

പൊതുവിതരണ വകുപ്പിന്റെ പ്രാദേശിക ശില്‍പശാലയില്‍ സംസാരിക്കവേയാണ് ബിപ്ലവ് ദേബ് ഈ അവകാശവാദം നടത്തിയത്. മഹാഭാരതകാലത്ത് ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നതിനാലാണ് സഞ്ജയന് കുരുഷേത്ര യുദ്ധത്തെപ്പറ്റി ധൃതരാഷ്ടര്‍ക്ക് വിവരിച്ചു കൊടുക്കാനായതെന്നും ഈ വസ്തുത പലരും തള്ളിക്കളയുമെന്നും എന്നാല്‍ ഇത് തന്നെയാണ് വാസ്തവമെന്നുമാണ് ത്രിപുര മുഖ്യമന്ത്രിയുടെ വാദം.

അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് എത്തുന്നതിനേക്കാള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായുരുന്നു.ഇത്തരം അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവില്‍ ഉണ്ടായിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നതായും വിപ്ലവ് ദേവ് കുമാര്‍ വ്യക്തമാക്കി.

മനുഷ്യവര്‍ഗം ഉണ്ടായത് ആള്‍കുരങ്ങുകളില്‍ നിന്നാണെന്നും ചാള്‍സ് ഡാര്‍വിന്‍റ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ഇത് പാഠ്യ പദ്ധതിയില്‍ നിന്നൊ‍ഴിവാക്കണമെന്നുള്ള കേന്ദ്ര മന്ത്രി സത്യപാല്‍ സിങിന്‍രെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിപ്ലാവ് ദേവ് കുമാറിന്‍റെ ഈ പ്രസ്താവന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News