മലയാളിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത് മെസ്സി; ഒടുവില്‍ കണ്ടെത്തി; ഇതാണ് ആ മലയാളി

ഫുട്ബോളിന്റെ മിശിഹയെ ആരാധിക്കാത്തവരായി ലോകത്ത് ആരാണുള്ളത്. ഇങ്ങ് മലയാളക്കരയിലും മെസ്സി ആരാധകരില്‍ കുറവൊന്നുമില്ല. സോഷ്യല്‍ മീഡിയയിലും മെസ്സിക്ക് നിറയെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്, മെസ്സിയുടെ ഒരു ഇസ്റ്റഗ്രാം ഫോളോവറിനെക്കുറിച്ചാണ്.

ലോകത്തെമ്പാടും ആരാധകരുള്ള മെസ്സി ഇന്‍സ്റ്റഗ്രാമില്‍ ഒരു മലയാളിയെ ഫോളോ ചെയ്യുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ. അഭിജിത് പി കുമാറെന്ന കോട്ടയംകാരനെയാണ് ഫുട്ബോള്‍ ഇതിഹാസം ഫോളോ ചെയ്തത്. മെസ്സിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജാണ് അഭിജിതിനെ ഫോളോ ചെയ്തത്.

പക്ഷേ എന്താണ് സംഭവിച്ചതെന്ന് പിടികിട്ടും മുന്വ് അണ്‍ഫോളോയും ചെയ്തു. ഏകദേശം ഒരു മിനിറ്റു നേരമാണ് ഇന്റ്റഗ്രാമില്‍ ഈ കോട്ടയം കാരനെ മെസ്സി ഫോളോ ചെയ്തത്. മെസ്സിയുെട ഒഫീഷ്യല്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് പിണഞ്ഞ അബദ്ധമാണെന്നാണ് ഒടുവില്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഏതായാലും അതിനു ശേഷം നിറയെ ഫോളോവേഴ്‌സാണ് ഈ കോട്ടയംകാരന്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News