ടെലികോം രംഗത്തെ മത്സരങ്ങള്‍ വര്‍ധിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ആങ്ങനൊരു തീരുമാനവുമായാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്തു വന്നിരിക്കുന്നത്.
രാജ്യത്തെ എല്ലാ ടെലികോം കമ്പനികളുടെയും മൊബൈല്‍ നിരക്കുകള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകാന്‍ ഇനി ഒരു വെബ്സൈറ്റ് മാത്രം മതി.
ഈ വെബ്സൈറ്റിലൂടെ എല്ലാ കമ്പനികളുടെയും പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും. വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ നിരക്കുകള്‍ താരതമ്യം ചെയ്യാന്‍ സാധിക്കും.
തങ്ങളുടെ ഈ പുതിയ നീക്കത്തിലൂടെ ജനങ്ങള്‍ക്ക് സുതാര്യമായ ടെലികോം നിരക്കുകള്‍ അറിയാന്‍ കഴിയുമെന്നാണ് ട്രായ് അഭിപ്രായപ്പെടുന്നത്.
ഡല്‍ഹി സര്ക്കിളിലുള്ളവര്ക്കു മാത്രമ ലഭിക്കുന്ന ബീറ്റ വേര്‍ഷനാണ് നിലവില്‍ വെഹ്സൈറ്റിന് ഉപയോഗിച്ചിട്ടുള്ളത്.
ഇതില്‍ നിന്നുള്ള അഭിപ്രായങ്ങളും പോരായ്മകളും അറിഞ്ഞ ശേഷം പദ്ധതി രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് ട്രോയ് അധികൃതര്‍ പറയുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here