പുല്ലാങ്കു‍ഴലില്‍ ഒ‍ഴുകി വീണ്ടുമൊരു മായാനദി; പ്രേക്ഷക ശ്രദ്ധനേടി വീഡിയോ

മായാ നദി എന്ന സിനിമയിലൂടെ റെക്സ് വിജയൻ പ്രേക്ഷകർക്കു സമ്മാനിച്ച മിഴിയിൽ നിന്നും എന്ന ഗാനം ആസ്വാദകരെ അവർണ്ണനീയമായ മായാലോകത്തിലേക്ക് എത്തിക്കുന്നതായിരുന്നു.

ആ ഗാനം അതേ തന്മയത്ത്വത്തോടെ C Major 7 മ്യൂസിക് ബാന്റ് പുല്ലാം കുഴലിലൂടെ അവരുടേതായ രീതിയിൽ ആസ്വാദകർക്കു സമ്മാനിച്ചതോടെ ഈ ഗാനം ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് പ്രണയാർദ്രമായി ഒഴുകിക്കൊണ്ടിരിക്കുകയാണ്.

പുല്ലാം കുഴലിന്റെ മധുര സംഗീതത്തിന് അകമ്പടിയായി പിയാനോയും ഗിറ്റാറും തബലയും ഓരോ ആസ്വാദകന്റെയും മനസ്സിനെ ലോലമായി തൊട്ടുണർത്തുന്നു. വീഡിയോയിൽ കാണാവുന്ന പുഴയുടെ പശ്ചാത്തലവും ക്യാമ്പ് ഫയർ ദൃശ്യവുമെല്ലാം കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകുന്നതാണ്.

പാട്ടിന്റെ തനിമ ചോർത്താതെയുള്ള ഈ ശ്രമം, ഗാനത്തിന്റെ ഒറിജിനൽ വേർഷനുമായി ഏറെ നീതി പുലർത്തുന്ന സംഗീത വിരുന്നായി C Major 7 ന്റെ കവർ വേർഷനെ മാറ്റിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here