
ഇതിഹാസ, സ്‌റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിനു.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാമുകിയുടെ കിടിലന്‍ ട്രെയിലര്‍ യൂട്യൂബിലും തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് കാമുകി.
പേരുകൊണ്ട് മാത്രമല്ല സ്വഭാവംകൊണ്ടും വ്യത്യസ്തയാണ് ഈ കാമുകി. അപര്‍ണ്ണാ ബാലമുരളിയാണ് കാമുകിയായി എത്തുന്നത്.
അപര്‍ണ്ണാ ബാലമുരളിയും അസ്‌ക്കര്‍ അലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അച്ചാമ്മയായാണ് അപര്‍ണ എത്തുന്നത്.
ഗോപീ സുന്ദറാണ് കാമുകിയുടെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളി ആദ്യമായാണ് ഒരു കോളേജ് വിജ്യാര്‍ഥിനിയുടെ വേഷത്തില്‍ എത്തുന്നത്. ട്രെയ്‌ലര്‍ ഹിറ്റായതോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here