1950 കളില്‍ നൈസാം പതിനയ്യായിരം രൂപ തലയ്ക്ക് വിലയിട്ട മല്ലു സ്വരാജ്യം; പതിനൊന്നാം വയസില്‍ ഭൂവുടമകള്‍ക്കെതിരെ ആയുധമെടുത്ത് പോരാടി; എണ്‍പത്തിയെട്ടാം വയസിലും അതേ ആവേശത്തോടെ രക്തപതാക വാനിലുയര്‍ത്തി

തെലുങ്കാന വിപ്ലവത്തിന്റെ ജ്വലിക്കുന്ന മുഖമായ മല്ലു സ്വരാജ്യമാണ് പാർട്ടി കോൺഗ്രസിന് പതാക ഉയർത്തിയത്. ഫ്യൂഡൽ ഭൂ ഉടമകൾക്ക് എതിരെ പതിനൊന്നാം വയസിൽ ആയുധം എടുത്ത് പോരാടിയ മല്ലു ഇന്നും തെലുങ്കാന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവേശം ആണ്. 50കളിൽ അന്നത്തെ ഏറ്റവും വലിയ തുകയായ പതിനയ്യായിരം രൂപയാണ് ഈ വനിതയുടെ തലക്ക് നൈസാം ഭരണാധികാരികൾ വിലയിട്ടത്.

88 ാം വയസിലും ആവേശം ചോരാതെ മല്ലു സ്വരാജ് സമ്മേളന വേദിയിലെത്തി. മറുവാക്ക് പറയാൻ ജനം പേടിക്കുന്ന നൈസാം ഭരണകാലത് കർഷകർക്കായി ആയുധം എടുത്ത് പോരാടിയ വിപ്ലവ വീര്യത്തെ അടുത്ത കാണാനും ഫോട്ടോ എടുക്കാനും തിരക്ക്. സമ്മേളന സ്ഥലത്ത് എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും ആദ്യം സംസാരിച് മല്ലു സ്വരാജിനോടുള്ള സൗഹൃദം പുതുക്കി.

50കളിൽ ഭൂ ഉടമകളിൽ നിന്നും ഭൂമി പിടിച്ചെടുത്തു കർഷകർക്ക് വിതരണം ചെയ്ത മല്ലു സ്വരാജ തെലുങ്കാന വിപ്ലവത്തിന്റെ മുന്നണി പോരാളിയായിരുന്നു. അന്നത്തെ വലിയ തുകയായ പതിനായിരം രൂപയാണ് ഈ വനിതയുടെ സ്ത്രീക്ക് ഭരണാധികാരികൾ വിലയിട്ടത്.

വർഷങ്ങൾ നീണ്ട പോരാട്ട ജീവിതം. നിരവധി തവണ ജയിൽ ജീവിതം അനുഭവിച്ചു.സംസ്ഥാന രൂപീകരണത്തിന് ശേഷം ഉള്ള ആദ്യ പാർട്ടി കോൺഗ്രീസിന് ആരു പതാക ഉയർത്തും എന്ന ചോദ്യത്തിന് തെലുങ്കാന പാർട്ടി ഘടകത്തിന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. മല്ലു സ്വരാജ് ഉറച്ച കൈകളോടെ പതാക ഉയർത്തി.

തെലുങ്കിൽ പീപ്പിൾ ടി.വി യോട് സംസാരിച്ച മല്ലു സ്വരാജ്യം പോരാട്ട സ്മരണകൾ ഓർമിച്ചു എടുത്തു. തെലുങ്കാനയിൽ പാർട്ടി രൂപീകരിക്കാൻ പ്രവർത്തിച്ച ആദ്യ കാല നേതാക്കളും ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel