മഹാഭാരതത്തിൽ ഭീമസേനൻ ഉപയോഗിച്ച ‘പെന്‍ഡ്രൈവ്’ കണ്ടെത്തി; ട്രോള്‍ കാ‍ഴ്ച

ത്രിപുര മുഖ്യമന്തി ബിപ്ലവ്‌ ദേവിന്റെ പരാമർശത്തെ സോഷ്യൽ മീഡിയ ട്രോളി കൊല്ലുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മഹാഭാരതകാലം മുതല്‍ക്കെ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റുണ്ടായിരുന്നുവെന്ന വാദവുമായി ബിപ്ലവ് രംഗത്തെത്തിയത്.

മഹാഭാരതകാലത്ത് ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നതിനാലാണ് സഞ്ജയന് കുരുഷേത്ര യുദ്ധത്തെപ്പറ്റി ധൃതരാഷ്ടര്‍ക്ക് വിവരിച്ചു കൊടുക്കാനായതെന്നും ഈ വസ്തുത പലരും തള്ളിക്കളയുമെന്നും എന്നാല്‍ ഇത് തന്നെയാണ് വാസ്തവമെന്നുമായിരുന്നു വാദം.

ഈ മണ്ടൻ പ്രസ്താവനയെ ട്രോളിയാണ് ഒരു വിഭാഗം ഇപ്പോൾ മഹാഭാരതത്തിൽ ഭീമസേനൻ ഉപയോഗിച്ച യു എസ് ബി കണ്ടെത്തി എന്ന ട്രോളുമായി ഇറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like