കത്വ സംഭവം; വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ ആക്രമണം അ‍ഴിച്ചു വിട്ടവര്‍ പിടിയില്‍; മലബാറില്‍ മാത്രം 900 പേര്‍ അറസ്റ്റില്‍

തിങ്കളാഴ്ച നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്‍റെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയും അക്രമം അ‍ഴിച്ച് വിടുകയും ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. 900ല്‍ അധികം പേരാണ് മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത്.

കൊടുവള്ളിയില്‍ പ്രകടനം നടത്തിയവര്‍ക്ക് എതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് കേസെടുത്തു.വാട്സ് അപ് വ‍ഴി വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഹര്‍ത്താലിന്‍റെ പേരില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

തിങ്ക‍‍ളാ‍ഴ്ച സംസ്ഥാനത്ത് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ വ്യാപക അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ആണ് ഉണ്ടായത്. മലബാര്‍ മേഖലയിലായിരുന്നു ഹര്‍ത്താലിന്‍റെ പേരിലുള്ള വ്യാപക അക്രമം.

ഹര്‍ത്താല്‍ ദിവസം സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ നിന്നും പ്രകടനം നടന്ന സ്ഥലങ്ങളില്‍ നിന്നും പൊലീസ് തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതുപ്രകാരമാണ് ഇപ്പോ‍ള്‍ പൊലീസ് വ്യാപകമായി അറസ്റ്റ് നടത്തുന്നത്. അക്രമവും പൊതുമുതല്‍ നശിപ്പിക്കലും നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അറസ്റ്റിലായവരുടെ പങ്കാളിത്തം പൊലീസ് ഉറപ്പുവരുത്തുകയാണ്.

900ല്‍ അധികം പേരാണ് അക്രമത്തിന്‍റെ പേരില്‍ മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത്. കൊടുവള്ളിയില്‍ പ്രകടനം നടത്തിയവര്‍ക്ക് എതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് കേസെടുത്തു. വാട്സ് അപ് വ‍ഴി വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

താമരശേരിയില്‍ നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളിയില്‍ മതസ്പര്‍ധ വളര്‍ത്തിയ കേസില്‍ നൂറോളം പ്രതികളാണുള്ളത്.15 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ റിമാന്‍ഡ് ചെയ്തു ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റ് ജില്ലകളിലും അറസ്റ്റ് ഉണ്ടാകും. തിരുവനന്തപുരത്ത് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചതിന്‍റെ പേരിലും വ്യാപാരികളെ ഭീക്ഷണിപ്പെടുത്തിയതിന്‍റെ പേരിലും 5 പേരെ പൊലീസ് അറസ്റ്റ്ചെയ്തു.

ഹര്‍ത്താല്‍ ദിവസം മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായആളെ കോടതി റിമാന്‍ഡ് ചെയ്തു.

അതേസമയം ഹര്‍ത്താല്‍ അക്രമത്തിന്‍റെ പേരില്‍ നിരവധി പേര്‍ കൂടി വരും ദിവസങ്ങളില്‍ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News