അന്ന് പറഞ്ഞതിനൊക്കെ മോദി ഇപ്പോള്‍ കരയുന്നുണ്ടാകും; മോദിയെ ട്രോളികൊന്ന് മന്‍മോഹന്‍റെ പ്രതികാരം; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കത്വ വിഷയത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തി. യുപിഎ ഭരണകാലത്ത് താന്‍ മൗനിയാണെന്ന് പറഞ്ഞുനടന്ന മോദി ഇപ്പോള്‍ വാ തുറക്കാത്തതെന്തുകൊണ്ടെന്ന് മന്‍മോഹന്‍ ചോദിച്ചു.

തന്നെ പലപ്പോഴും ഉപദേശിച്ചിരുന്ന മോദി ഇപ്പോള്‍ ആ ഉപദേശങ്ങള്‍ സ്വയം പാലിക്കാന്‍ തയ്യാറാവെണമെന്നാണ് മന്‍മോഹന്‍ സിംഗ് പരിഹാസത്തോടെ പറഞ്ഞു.

മോദി മൗനം വെടിഞ്ഞില്ലെങ്കില്‍ കുറ്റവാളികള്‍ അത് മുതലെടുക്കുമെന്നും ഭരണാധികാരികള്‍ അനുയായികള്‍ക്ക് കൃത്യമായ വിവരം നല്‍കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. മന്‍മോഹന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News