ദിവ്യ എസ് അയ്യരുടെ കള്ളക്കളികള്‍ പുറത്ത്; ശബരിനാഥന് വേണ്ടി സ്വകാര്യ വ്യക്തിക്ക് വിട്ട് നൽകിയത് സര്‍ക്കാര്‍ ഭൂമി തന്നെ; സര്‍വ്വെ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് വിട്ട് നൽകിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കണ്ടെത്തൽ. വിവാദ ഭൂമി ആറ്റ് പുറമ്പോക്ക് തന്നെയെന്നാണ് സര്‍വ്വെ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടിൽ കണ്ടെത്തിയത്. വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ഉടൻ കൈമാറും. തിരുവനന്തപുരം കളക്ടർക്ക് നൽകുന്ന റിപ്പോര്‍ട്ടിൽ ലാന്‍റ് റവന്യു കമ്മീഷണർ തീരുമാനമെടുക്കും.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം സ്ഥലത്ത് പരിശോധന നടത്തിയ സര്‍വ്വെ സൂപ്രണ്ട് ഭൂമി വീണ്ടും അളന്ന ശേഷമാണ് ആറ്റ് പുറമ്പോക്ക് തന്നെയെന്ന് സ്ഥിരീകരിച്ചത്. റീസര്‍വ്വെ നമ്പർ എഴുതിയതിൽ ഉദ്യോഗസ്ഥര്‍ക്ക് പിഴവുണ്ടായിട്ടുണ്ടെന്നും സര്‍വ്വെ സൂപ്രണ്ടിന്‍റെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ഉടൻ കൈമാറും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവധിയായതിനാൽ പകരം ചുമതലയുള്ള കൊല്ലം കളക്ടർക്കാണ് റിപ്പോര്‍ട്ട് കൈമാറുക. കളക്ടർക്ക് നൽകുന്ന റിപ്പോര്‍ട്ടിൽ ലാന്‍റ് റവന്യു കമ്മീഷണർ തീരുമാനമെടുക്കും.സബ്കളര്‍റുടെ ഉത്തരവ് റദ്ദാക്കിയാൽ ഭൂമി സര്‍ക്കാറിന് തിരിച്ചെടുക്കാം.

വര്‍ക്കലയിലെ ഇലകമണ്‍ പഞ്ചായത്തിലെ സർവ്വെ നമ്പർ 227 പെട്ട ആറ്റു പുറമ്പോക്കാണ് സബ്കളക്ടറായിരിക്കെ ദിവ്യ എസ്. അയ്യര്‍ യു.ഡി.എഫ് ബദ്ധമുള്ള സ്വകാര്യ വ്യക്തിക്ക് വിട്ട് നൽകിയത്. ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിൽ നിക്ഷിപ്തമാക്കിയ തഹസിൽദാറുടെ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.

സംഭവം വൻ വിവാദമായതോടെ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് ജില്ലാ സര്‍വ്വെ സൂപ്രണ്ടിനോട് സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ടത്. ഇൗ പരിശോധനയിലാണ് പ്രസ്തുത സ്ഥലം സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയിരുക്കുന്നത്. സ്വകാര്യ വ്യക്തിക്ക് ഭൂമി വിട്ട് നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ സര്‍ക്കാർ മാറ്റിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel