
ലോകകപ്പ് തുടങ്ങും മുന്‍പേ അര്‍ജന്‍റീന ആരാധകര്‍ക്ക് ആശങ്കയുമായി മുന്‍നിരതാരങ്ങളുടെ പരുക്ക്. കഴിഞ്ഞ അഞ്ച് ആഴ്ചയായി മത്സരങ്ങളിലൊന്നും പരുക്കിനെ തുടര്‍ന്ന് മുഴുവന്‍ സമയം ബൂട്ട്കെട്ടാതിരുന്ന സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ കാല്‍മുട്ടിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസമെങ്കിലും അഗ്യൂറോയ്ക്ക് വിശ്രമം വേണ്ടിവരും. മെസിയുടെ ടീമിന്‍റെ ലോകകപ്പ് മോഹങ്ങള്‍ക്ക് അഗ്യൂറോയുടെ പരുക്ക് വില്ലനാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. ജൂണ്‍ 16ന് ഐസ് ലന്‍ഡിനെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യലോകകപ്പ് മത്സരം.
പൂര്‍ണ ആരോഗ്യത്തോടെ കളിക്കളത്തിലേക്ക് എന്ന് മടങ്ങിയെത്താനാവില്ലെന്ന് അഗ്യൂറോ തന്നെ ട്വീറ്റ് ചെയ്തു. കഴിവതും വേഗം പന്ത് തട്ടാനായി കളിക്കളത്തിലെത്താനാണ് ശ്രമമെന്നും അഗ്യൂറോ പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ അഗ്യൂറോ ഫെബ്രുവരി വരെ മിന്നുന്ന ഫോമിലായിരുന്നു.
പരിശീലനത്തിനിടെ പരുക്കേറ്റതോടെ ലീഗിലെ അവസാന മത്സരങ്ങളിലൊന്നും അഗ്യൂറോ മുഴുവന്‍ സമയം കളിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിലും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലും അവസാന നിമിഷം പകരക്കാരനായി കളിക്കളത്തിലിറങ്ങിയിരുന്നെങ്കിലും അഗ്യൂരോയ്ക്ക് ശോഭിക്കാനായിരുന്നില്ല.
കഴിഞ്ഞവര്‍ഷം ഹോളണ്ടിലുണ്ടായ കാറപകടത്തെ തുടര്‍ന്ന് പ്രീമിയര്‍ ലീഗിലെ ഏതാനും മത്സരങ്ങള്‍ അഗ്യൂറോയ്ക്ക് നഷ്ടമായിരുന്നു. കാലിലെ പേശിവലിവ് മൂലം ഏതാനും രാജ്യാന്തര സൗഹൃദ മത്സരങ്ങളിലും സ്പാനിഷ് ലീഗിലെ ചില മത്സരങ്ങളിലും ലയണല്‍ മെസിയും കളിച്ചിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here