ഓറഞ്ച് ക്യാപ്പ് എനിക്കുവേണ്ട; പൊട്ടിത്തെറിച്ച് വിരാട് കൊഹ്ലി

ഐപിഎല്‍ പതിനൊന്നാം സീസണ്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ വിരാട് കൊഹ്ലിയാണ് ഓറഞ്ച് ക്യാപ്പിന്‍റെ അവകാശി. നാല് മത്സരങ്ങളില്‍ നിന്ന് 201 റണ്‍സുമായാണ് കൊഹ്ലി മികവ് തുടരുന്നത്.

എന്നാല്‍ ഇന്നലെ ഓറഞ്ച് ക്യാപ്പ് ലഭിക്കുമ്പോള്‍ തനിക്ക് അതിന്‍റെ ആവശ്യമില്ലെന്നായിരുന്ന കൊഹ്ലിയുടെ പ്രതികരണം. നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട് തന്‍റെ ടീമായ റോയല്‍ ചലഞ്ചേ‍ഴ്സ് നിലവില്‍ ഏ‍ഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഇന്ത്യന്‍ നായകന്‍ കൂടിയായ ബാംഗ്ലൂര്‍ കപ്പിത്താനെ ചൊടിപ്പിച്ചത്.

തുടർച്ചയായ രണ്ട് പരാജയങ്ങൾക്കാണ് ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വഴങ്ങിയത്. ഇന്നലെ മുംബൈയ്ക്കെതിരെ 46 റൺസിനായിരുന്നു പരാജയമേറ്റുവാങ്ങിയത്.

ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ വി​രാ​ട് കോ​ഹ്ലി 62 പ​ന്തി​ൽ 92 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നിട്ടും ടീമിനെ വിജയിപ്പാക്കാനായില്ല. മറുവശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതാണ് പരാജയത്തിന്‍റെ കാരണം.  ഇതാണ് നായകനെ ചൊടിപ്പിച്ചത്.

തന്റെ ടീം ദയനീയ പ്രകടനം തുടരുമ്പോള്‍ ഓറഞ്ച് ക്യാപ്പ് ധരിക്കാന്‍ തോന്നുന്നില്ലെന്നായിരുന്നു മത്സര ശേഷം കോഹ്ലി പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News