
കളിക്കളങ്ങള്‍ പലപ്പോഴും ദുരന്തമുഖമായി മാറാറുണ്ട്. കാല്‍പന്തുകളിയിലാണ് അപകടങ്ങള്‍ പതിവ് കാഴ്ചയാകാറുള്ളത്. ക്രിക്കറ്റ് മൈതാനവും വലിയ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഓസ്ട്രേലിയന്‍ താരം ഫിലിപ്പ് ഹ്യൂസ് കളിക്കളത്തില്‍ കണ്ണീര്‍ വീഴ്ത്തി യാത്രയായിട്ട് അധിക കാലമായിട്ടില്ല. ഇപ്പോഴിതാ ഐപിഎല്‍ കളിക്കളവും ദുരന്തമുഖമായി.
ഇന്നലെ നടന്ന ബാംഗ്ലൂര്‍ മുംബൈ പോരാട്ടത്തിനിടെയായിരുന്നു ഏവരും തലയില്‍ കൈവെച്ചുപോയ നിമിഷങ്ങളുണ്ടായത്. മുംബൈയുടെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന് ബാംഗ്ലൂര്‍ ബാറ്റ് ചെയ്യവെ പതിമൂന്നാം ഓവറിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ഭുംറയുടെ പന്ത് തട്ടിയിട്ട വിരാട് കോഹ്ലി സിംഗിളിനായി ഓടി. പന്ത് കൈപ്പിടിയിലൊതുക്കിയ ഹര്‍ദ്ദിക് പാണ്ഡ്യ മരുവശത്തോടിയ സര്‍ഫ്രാസ് ഖാന്റെ വിക്കറ്റ് ലക്ഷ്യമിട്ട് വിക്കറ്റ് കീപ്പറുടെ സൈഡിലേക്ക് ആഞ്ഞെറിഞ്ഞു.
കൈപ്പിടിയിലാക്കാന്‍ ഓടിയെത്തിയ ഇഷാനെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി പന്ത് ഉയര്‍ന്നുപൊങ്ങി. ഇഷാന്‍റെ കണ്ണിന്‍റെ ഭാഗത്ത് തന്നെ വേഗത്തില്‍ വന്ന പന്ത് ഇടിക്കുകയും ചെയ്തു.
വേദന കൊണ്ട് പുളഞ്ഞ ഇശാന്‍ നിലത്ത് വീണതോടെ ആശങ്കയുടെ നിമിഷങ്ങളാണുണ്ടായത്. ഡോക്ടര്‍മാരുടെ സംഘം ഗ്രൗണ്ടിലെത്തിയാണ് ഇഷാനെ ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് ആശങ്ക അകലുകയായിരുന്നു.
വീഡിയോ കാണാം
Ishan Kishan hope it’s not major injury the ball was fast enough to screw him pic.twitter.com/u1ZvggeFFe
— Aditya (@Sunnysbluesky) 17 April 2018

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here