കോ‍ഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് നഗര പരിധിയിലും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ. ഏപ്രിൽ 18 ന് വൈകീട്ട് 6 മുതൽ 7 ദിവസത്തേക്കാണ് നിരോധനാജ്ഞ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളീരാജ് മഹേഷ് കുമാറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സോഷ്യൽ മീഡിയ ഹർത്താലിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നടപടി. തിങ്കളാഴ്ച നടന്ന ഹർത്താലിൽ മലബാറിൽ മാത്രം 1500 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷം പേരും എസ് ഡി പി ഐ ക്കാരാണ്.

കോഴിക്കോട് കൊടുവള്ളിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മതസ്പർദ്ദ വളർത്താൻ ശ്രമിച്ചതിൻറെ പേരിലാണ് പോലീസ് കേസെടുത്തത്. വടകര പോലീസ് സബ് ഡിവിഷനിൽ ചൊവ്വാഴ്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പോലീസ് ആക്ട് 79 പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News