തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്ന രാഗം തീയറ്റര്‍ വീണ്ടും വരുമ്പോള്‍; ‘മ്മ്‌ടെ രാഗം’ സൂപ്പര്‍ഹിറ്റ്

തൃശൂരിന്‍റെ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ തൃശൂർകാർ ഗൃഹാതുരതയോടെ ഓർക്കുകയാണ് ആ രാഗം കാലം. ഒരു കാലത്ത് ചെറുപ്പക്കാരുടെ..പോട്ടേ … തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു രാഗം തിയേറ്റർ. ബാഡ്‌സ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ പാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘മ്മ്‌ടെ രാഗം’ ഹ്രസ്വ ചിത്രം ആ കഥയാണ് പറയിന്നത്

നാലുവർഷം വർഷം മുമ്പ് പൂട്ടി താഴിട്ട തിയേറ്റർ വീണ്ടും തുറക്കുകയാണ്. പുതിയ രൂപഭാവങ്ങളോടെ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ ‘മ്മ്‌ടെ രാഗം’ ഹ്രസ്വ ചിത്രം ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തൻ പ്രതീക്ഷകളുടേത് കൂടിയാണ്. ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈ പുരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഷോട്ട് ഫിലിം തുടങ്ങുന്നത്.

ശിവസുന്ദർ അടുത്തിടെ ചെരിഞ്ഞത് വേദന നിറഞ്ഞ ഓർമയെങ്കിലും, ഈ പൂരത്തിന്റെ വലിയ പ്രതീക്ഷയാണ് ജോർജേട്ടന്റെ ആ പഴയ രാഗം തിയേറ്റർ വീണ്ടും തുറക്കുമ്പോൾ ഉള്ള ഉൽസവ ലഹരി. പഴയ 25 രൂപ ടിക്കറ്റ് ഇനി ഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർ കാണാൻ തൃശൂർകാർ ഏറെ കൊതിയോടെയാണ് കാത്തിരിക്കുന്നത് .

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here