ഹോളി ആഘോഷത്തിനിടെ മനുഷ്യബീജം നിറച്ച ബലൂണുകളെറിഞ്ഞെന്ന പരാതി; ഫോറന്‍സിക് പരിശോധന ഫലം ഇങ്ങനെ

ദില്ലി: മാര്‍ച്ച് മാസം ഒന്നാം തിയതിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച പരാതിയുമായി  വിദ്യാര്‍ഥിനി രംഗത്തെത്തിയത്. ഹോളി ആഘോഷത്തിന്റെ മറവില്‍ ദില്ലിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ബീജം നിറച്ച ബലൂണുകള്‍ എറിഞ്ഞെന്നായിരുന്ന പരാതി.

എന്നാല്‍ പരാതിയില്‍ ക‍ഴമ്പില്ലെന്നാണ് ഫോറന്‍സിക് പരശോധനയുടെ ഫലം തെളിയിക്കുന്നത്. പരാതി ഉന്നയിച്ച വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

കോളേജില്‍ നിന്നുംവീട്ടിലേക്ക് ബസില്‍ പോകുമ്പോള്‍ തനിക്ക് നേരെ ചിലര്‍ പുറത്ത് നിന്നു ബലൂണ്‍ എറിയുകയായിരുന്നെന്നാണ് അക്രമത്തിനിരയായ പെണ്‍കുട്ടി പരാതിപ്പെട്ടത്. തനിക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ പോലും പ്രതിഷേധിക്കാന്‍ തയ്യാറായില്ലെന്നും അത് വളരെ വിഷമിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News