വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; 3 പൊലീസുകാര്‍ അറസ്റ്റില്‍

വരാപ്പുഴയിൽ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ആർ ടി എഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. സന്തോഷ്, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

വൈകിട്ട് ഏഴരയോടെയാണ് ആലുവ റൂറൽ എസ്പി എ വി ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്സിലെ മൂന്ന് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സന്തോഷ്, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

പ്രാഥമികമായി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നും തുടർ നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ഐ ജി എസ് ശ്രീജിത് പറഞ്ഞു.

ആലുവ പൊലീസ് ക്ലബിൽ പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന ശേഷം ഡി ജി പി യുടെ അനുമതിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കുറ്റക്കാരെ വെറുതെ വിടില്ലെനും ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നും ഐജി ശ്രീജിത് പറഞ്ഞു.

ഇതിനിടെ എസ് പി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയതിന് പിന്നാലെ പറവുർ മജിസ്ട്രേറ്റിനെ ഞാറയ്ക്കലിലേക്ക് സ്ഥലം മാറ്റി. ശ്രീജിത്തിനെയും മറ്റ് പ്രതികളേയും കസ്റ്റഡിയിലെടുത്ത ശേഷം ഹാജരാക്കിയപ്പോള്‍, മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെനായിരുന്നു പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News