കത്വ പെണ്‍കുട്ടിയെ സംഘപരിവാറുകാര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാതെയാണ് മോദി വിദേശയാത്രയ്ക്ക് പുറപ്പെട്ടത്. കോമണ്‍വെല്‍ത്ത് തലവന്മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ പറന്നിറങ്ങിയ മോദിക്ക് അവിടെ നേരിടേണ്ടിവന്നത് കടുത്ത പ്രതിഷേധം.
ലണ്ടനിലെങ്ങും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മോദി ഫെിയില്‍, മോദി നോട്ട് വെല്‍ക്കം തുടങ്ങിയ ബാനറുകളും ഹാഷ്ടാഗുകളുമായാണ് ബ്രിട്ടിഷ് ജനതയും ഇന്ത്യന്‍ വംശജരും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
മോദിയെ കുറ്റവാളിയായും ചതിയനായും ചിത്രീകരിച്ച ബാനറുകളും പ്ലക്കാര്‍ഡുകളും ബ്രിട്ടനിലെ തെരുവുകളില്‍ നിറഞ്ഞു.
കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങളടക്കം ബാനറുകളില്‍ നിറഞ്ഞുനിന്നു. മോദിയുടെ മൗനം കുറ്റകരമാണെന്നും എന്തുകൊണ്ടാണ് മോദി പ്രതികരിക്കാത്തതെന്നും ചോദ്യമുയര്‍ന്നു.
പ്രഭു സഭയിലെ അംഗമായ നസീര്‍ അഹമ്മദും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വിദേശത്ത് ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത് ഇതാദ്യമാണ്.
മോദിക്കെതിരായ പ്രതിഷേധത്തിന്‍റെ ചിത്രങ്ങള്‍ കാണാം

Get real time update about this post categories directly on your device, subscribe now.