കണ്ണെഞ്ചിപ്പിക്കുന്ന പ്രകടനവുമായി ഡികെ മാജിക് വീണ്ടും; രഹാന പുറത്തായ വ‍ഴി കണ്ടില്ല; വീഡിയോ

ജയ്പൂര്‍: ക‍ഴിഞ്ഞ ദിവസം ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ സ്റ്റംപിംഗിലൂടെ കാര്‍ത്തിക് ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോ‍ഴിതാ രാജസ്ഥാന്‍ റോയല്‍സിനെതിരെയും വിക്കറ്റിന് പിന്നില്‍ അത്ഭുത പ്രകടനം പുറത്തെടുത്ത് കാര്‍ത്തിക്.

രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെയെ പുറത്താകിയത് കാര്‍ത്തിക് മാജിക്കിലൂടെയായിരുന്നു. 19 പന്തില്‍ 36 റണ്ണുമായി അടിച്ചു തകര്‍ത്ത് മുന്നേറിയ രഹാനെയെ തകര്‍പ്പന്‍ ത്രോയിലൂടെ വീ‍ഴ്ത്തുകയായിരുന്നു കൊല്‍ക്കത്തയുടെ നായകന്‍.

ഏഴാം ഓവറില്‍ നിതീഷ് റാണയുടെ പന്തിലാണ് കാര്‍ത്തിക്കിന്റെ സൂപ്പര്‍ റണ്‍ ഔട്ട് പിറന്നത്. റാണയുടെ പന്ത് ഓവര്‍ സ്‌റ്റെപ്പ് ചെയ്ത് രഹാനെ കളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടിയ പന്ത് ക്രീസിനരികില്‍ തന്നെ വീഴുകയായിരുന്നു. രാഹനെ ക്രീസില്‍ നിന്ന് പുറത്താണെന്ന് മനസിലാക്കിയ കാര്‍ത്തിക്  പന്ത് പറന്ന് കൈപ്പിടിയിലൊതുക്കി വിക്കറ്റ് എറിഞ്ഞിടുകയായിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News