ജസ്റ്റിസ് ലോയ കേസ്: ഉന്നതതല സമിതി അന്വേഷിക്കുമോയെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധി ഇന്ന്

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍, സുപ്രീം കോടതി തള്ളി. പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. പൊതു താല്‍പ്പര്യ ഹര്‍ജികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. മരണത്തില്‍ സംശയിക്കേണ്ടതായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണനയില്‍ ഇരിക്കെ 2014 ഡിസംബറില്‍ നാഗ്പൂരില്‍ വെച്ചാണ് ജസ്റ്റിസ് ലോയ ദുരൂഹമായി മരിച്ചത്.

സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹമാണെന്നും സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ ബി.എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കൊലപാതക കേസ് പരിഗണനയില്‍ ഇരിക്കെ 2014 ഡിസംബറില്‍ നാഗ്പൂരില്‍ വെച്ചാണ് ജസ്റ്റിസ് ലോയ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന്് മരണപ്പെട്ടുവെന്നായിരുന്നു കുടുംബാഗങ്ങള്‍ക്ക്് ലഭിച്ച വിവരം.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അപാകതയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാന്നിധ്യവും ലോയയുടെ ബന്ധുകളില്‍ സംശയം ഉളവാക്കുകയായിരുന്നു. സൊഹ്‌റാബുദ്ധീന്‍ കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായ വിധി നേടുന്നതിനായി 100 കോടി രൂപ ലോയയ്ക്ക് വാഗ്ദാനം ലഭിച്ചിരുന്നതായി ബന്ധുകള്‍ കാരവാന്‍ മാഗസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വാഗ്ദാനം നിരസിച്ച ലോയ ദിവസങ്ങള്‍ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു.

ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് എംയ്‌സിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ആര്‍ കെ ശര്‍മ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ലോയ മരിച്ച സംഭവം ഗൗരവതരമാണെന്ന് നിരീക്ഷിച്ചിരുന്ന സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ളവ നേരത്തെ ആവശ്യപ്പെട്ടിരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News