കത്വാ ബലാത്സംഗം: കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെയുളള കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കത്വാ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ ജമ്മുകശ്മീരിലെ അഭിഭാഷകരുടെ നടപടിക്കെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും അയച്ച നോട്ടീസിന് ഇന്ന് മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

കത്വാ ബലാത്സംഗകേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞ ജമ്മുകശ്മീരിലെ അഭിഭാഷകരുടെ നടപടിക്ക് എതിരെ ഒരു കൂട്ടം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

കേസ് വാദിക്കാന്‍ അനുവാദം നല്‍കണമെന്നും ഈ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും സുപ്രീംകോടതി നോട്ടീസ് അയക്കുകയായിരുന്നു.

നോട്ടീസിന് ഇന്ന് മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിഷയത്തില്‍ സ്വമേധയാ കേസ് എടുത്തിരുന്നത്. അതേസമയം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള കേസുകളില്‍ 6മാസം കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ സ്വാതി മല്ലിവാള്‍ ദില്ലിയിലെ രാജ്ഘട്ടില്‍ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേയ്ക്ക് കടന്നു.

ജെഡിയു മുന്‍ അധ്യക്ഷന്‍ ശരത് യാദവ് കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. പീഡനക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാന്‍ വൈകിയാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങളുണ്ടായത് നാണക്കേടാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News