
വിവാഹ സംഘം സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിന്‍ഗ്രൗലി ജില്ലയിലെ ദേവ്‌സരിലുള്ള ഒരു മുസ്‌ലിം കുടുംബത്തിലെ വിവാഹ സംഘം സഞ്ചരിച്ച വിവാഹമാണ് അപകടത്തില്‍ പെട്ടത്.
സോനെ നദിയിലേക്കാണ് വിവാഹസംഘത്തിന്‍റെ ട്രക്ക് മറിഞ്ഞത്. നിയന്ത്രണം വിട്ട വാഹനം 70 അടി താഴ്ചയിലുള്ള നദിയിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here