മാര്‍ക്ക് ലഭിക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച സംഭവം’; അധ്യാപിക റിമാന്‍ഡില്‍

കോയമ്പത്തൂര്‍ യൂണിവേ‍ഴ്സിറ്റി പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങാന്‍ ഉദ്യോഗസ്റ്റര്‍ക്ക് വ‍ഴങ്ങാന്‍ പ്രേരിപ്പിച്ച കോളേജ്അധ്യാപികയെ റിമാന്‍ഡ് ചെയ്തു. സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസറാണ് നിര്‍മലാദേവിയാണ് റിമാന്‍ഡിലായത്. ഏപ്രില്‍ 28 വരെയാണ് നിര്‍മ്മലാദേവിയെ രിമാന്‍ഡ് ചെയ്തത്.

കോയമ്പത്തൂരില്‍ മധുര കാമരാജ് സര്‍വകലാശാലയി ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്നു വനിത പ്രഫസരുടെ വാഗ്ദാനം. ഇവരുടേ ഫോണ്‍ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ സംഭവം പുറത്തായതും നടപടിയെടുത്തതും.

സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസറാണ് നിര്‍മലാദേവി.സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സംഭാഷണം വൈറലായതോടെ വീടടച്ച് വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു ഇവര്‍. പൊലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സാമ്പത്തികമായും നേട്ടമുണ്ടാക്കാമെന്നും വഴങ്ങിയാല്‍ ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്നു നിര്‍മലാദേവിയുടെ പ്രലോഭനം. അന്വേഷണത്തിന്റെ ഭാഗമായി അസി. വനിത പ്രഫസറെ കോളജ് മാനേജ്മന്റെ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here