പേപ്പർ കഷണങ്ങൾ നോട്ടിന്‍റെ ആകൃതിയില്‍ മുറിച്ച് പൊതിഞ്ഞു നല്‍കി; മുകളില്‍ 2000 നോട്ട്; തട്ടിപ്പിന് ഇരയായി അസം സ്വദേശി; സൂക്ഷിക്കണം ഈ തട്ടിപ്പുകാരെ

ആലുവയിൽ പേപ്പർ കഷണങ്ങൾ പൊതിഞ്ഞു നൽകി അന്യസംസ്ഥാന തൊഴിലാളി യിൽ നിന്ന് 20000 രൂപ തട്ടിയെടുത്തു. ചില്ലറയില്ലെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ പിടിക്കാനേൽപിച്ചായിരുന്നു ആ സാം സ്വദേശിയായ ഹോട്ടൽ തൊഴിലാളി യിൽ നിന്ന് 20000 രൂപ കവർന്നത്.

ആലുവ എസ് ബി.ഐ ശാഖയിൽ എ റ്റി എം ൽ പണമടക്കാനെത്തിയ ആസാം ഗോഹട്ടി സ്വദേശി ജഹാംഗീറിന്റെ കയ്യിൽ നിന്നാണ് രണ്ട് പേർ ചേർന്ന് പണം തട്ടിയെടുത്തത്.

പണമടക്കാനെത്തിയ ഇയാളോട് ചില്ലറ ആവശ്യപ്പെടുകയും കൂടുതൽ പണമുണ്ടെന്ന് കണ്ടപ്പോൾ കയ്യിലുണ്ടായിരുന്ന പേപ്പർ നോട്ട് കെട്ട് പിടിക്കാൻ നൽകി 20000 രൂപ തട്ടിയെടുക്കുകയുമായിരുന്നു. വിശ്വസിപ്പിക്കാനായി മുകളിൽ വച്ചിരുന്ന 2000 രൂപ പൊതിയഴിച്ച് വലിച്ചെടുത്തു.

കൂടുതൽ പണം നൽകിയെന്ന പേരിൽ തട്ടിപ്പുകാർ ഉറപ്പിനെന്നോണം യുവാവിന്റെ മൊബൈൽ ഫോണും വാങ്ങിയെടുത്തു. ഏറെ നേരം കാത്ത് നിന്ന് കാണാതായപ്പോഴാണ് പണം തട്ടിയെടുത്ത് കടന്നതാണെന്ന് ഇയാൾ ക്ക് മനസിലായത്. ആലുവ പോലീസിൽ പരാതി നൽകി. ആലുവ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News