
രാജസ്ഥാനിലെ ബിജെപി നേതൃത്വത്തില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു. സംസ്ഥാന പ്രസിഡന്റും ജയ്പൂര്‍ എംഎല്‍എയുമായ അശോക് പര്‍ണാമി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിയ്‌ക്കേറ്റ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയാണ് സംസ്ഥാന അദ്യക്ഷന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
രാജസ്ഥാനിലെ ബിജെപി സംസ്ഥാന പ്രസിഡന്റും ജയ്പൂര്‍ എംഎല്‍എയുമായ അശോക് പര്‍ണാമി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയാണ് സംസ്ഥാന അദ്യക്ഷന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
എന്നാല്‍ തന്റെ രാജി വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്നാണ് അശോക് പര്‍ണാമിയുടെ വിശദീകരണം. രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചിട്ടുണ്ട്. മുന്‍ ജയ്പൂര്‍ മേയര്‍ കൂടിയാണ് പര്‍ണാമി. നേരത്തെ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായിരുന്നു, ഒരു കൂട്ടം നേതാക്കള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത് ബിജെപിയെ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിലാണ് ബി.ജെ.പി നേതൃത്വം ഇപ്പോഴും. അതേസമയം താമരയുടെ വേര് ദുര്‍ബലപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്നുമായിരുന്നു അശോക് പര്‍ണാമിയുടെ വിശദീകരണം.
എന്നാല്‍ ബിജെപിയിലെ ഭിന്നത ശക്തി പ്രാപിച്ചപ്പോള്‍ പര്‍ണാമി രാജിവെച്ചൊഴിയുകയായിരുന്നു. വസുന്ധര രാജക്കെതിരെയുള്ള ഭിന്നതയും പര്‍ണാമിയുടെ പെട്ടെന്നുള്ള രാജിയും ബിജെപിയെ പിടിച്ചു കുലുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്ട് പാര്‍ലമെന്ററി സീറ്റുകളില്‍ ഏറ്റ പരാജയം പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here