ശാസ്ത്രജ്ഞനായി പൃഥ്വിരാജ്; ‘നയണ്‍’; ചിത്രീകരണം ഇനി ഹിമാലയത്തില്‍

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയണ്‍ (ഒന്‍പത്) എന്ന ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ട് അവസാനിച്ചു.

അടുത്ത ഷെഡ്യൂള്‍ ഹിമാലയത്തിലാണെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയായിരിക്കും സിനിമയായിരിക്കും നയണ്ന്ന് പൃഥ്വി പറയുന്നു.

കോട്ടയം രാമപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ആരംഭിച്ചത്. മല്ലിക സുകുമാരന്‍, ഇന്ദ്രജിത്ത്, സുപ്രിയ എന്നിവരും ലൊക്കേഷനില്‍ എത്തിയിരുന്നു.

സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വി തന്നെയാണ് നായകന്‍.

സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് നയണ്‍. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചിത്രത്തിലെ നായിക ആരെന്നു അടുത്ത ചിത്രീകരണ ഘട്ടത്തിൽ പുറത്തു വിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News