ലുലുമാളിനെ ഇളക്കിമറിച്ച് ‘ബിടെക്’ ടീം; അപര്‍ണയ്ക്കും നിരഞ്ജനയ്ക്കും നിറഞ്ഞ കയ്യടി

മലയാളത്തിലെ ഭാഗ്യജോഡിയാണ് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും. ഒന്നിച്ചഭിനയിച്ച രണ്ട് ചിത്രങ്ങളും തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ആസിഫും അപര്‍ണയും വീണ്ടും ഒന്നിക്കുന്ന ബിടെക്കും തരംഗമാകുമെന്നാണ് വ്യക്തമാകുന്നത്.

ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി എറണാകുളം ലുലുമാളില്‍ നടന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിക്കുന്നതായിരുന്നു. ചിത്രത്തിലെ നായികമാരായ അപര്‍ണ ബാലമുരളിയും നിരഞ്ജനയുമാണ് ലുലുമാളില്‍ പ്രൊമോഷനുമായെത്തിയത്.

ഇരുവരുടെയും വാക്കുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ചലച്ചിത്രപ്രേമികള്‍ വരവേറ്റത്.

വീഡിയോ കാണാം

നേരത്തെ ചിത്രത്തിന്‍റെ ട്രൈലറിനും വീഡിയോ ഗാനത്തിനും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരേ നിലാ, ഒരേ വെയില്‍ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ഹരി നാരായണനാണ്. രാഹുല്‍ രാജാണ് സംഗീതം. നിഖില്‍ മാത്യുവാമ് ഗാനം ആലപിച്ചിരിക്കുന്നത്.

വീഡിയോ ഗാനം കാണാം


ആസിഫിനും അപര്‍ണയ്ക്കും നിരഞ്ജനയ്ക്കുമൊപ്പം അനൂപ് മേനോന്‍, സൈജു കുറുപ്പ്, ദീപക്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാമകൃഷ്ണ.ജെ.കുളൂരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ട്രെയിലര്‍ കാണാം

പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിച്ച ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here