മക്ക മസ്ജിദ് കേസില്‍ വിധിപറഞ്ഞ ജഡ്ജിയുടെ രാജി സ്വീകരിച്ചില്ല; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

ഹൈ​ദ​രാ​ബാ​ദ്: ഹൈദരാബാദില്‍ 2007 ലുണ്ടായ മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ എ​ൻ​ഐ​എ കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ര​വീ​ന്ദ​ർ റെ​ഡ്ഡിയുടെ രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.

റെഡ്ഢിയുടെ രാജി അംഗീകരിക്കാനാകില്ലെന്ന് ആന്ധ്ര തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. റെഡ്ഢി എത്രയും വേഗം ചുമതലകള്‍ ഏറ്റെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

ക‍ഴിഞ്ഞ ദിവസമാണ് മക്ക മസ്ജിദ് സ്ഫോടനകേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടുകൊണ്ടുളള വി​ധിപ്രസ്താവം വായിച്ചതും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ല്‍ ജഡ്ജി രാജിവെച്ചതും. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങളെന്നായിരുന്നു പറഞ്ഞത്.

പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിധി പ്രസ്താവത്തിനിടെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്.

തെളിവുകള്‍ ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയ്ക്ക് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയ കോടതി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News