ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഇഷാന്ത് ശര്‍മ്മ കടന്നുവന്നത് തീ തുപ്പുന്ന പന്തുകളുമായാണ്. സിംഗും പേസും കൊണ്ട് ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കിയ ഇഷാന്ത് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമായി വളര്‍ന്നു. ഓസ്ട്രേലിയയില്‍ പോയി സാക്ഷാല്‍ റിക്കിപോണ്ടിംഗിനെ വിറപ്പിച്ച ബൗളിംഗ് പ്രകടനം ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാകില്ല.
എന്നാല്‍ ഇപ്പോള്‍ ഇഷാന്ത് തിരിച്ചടികളുടെ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഐപിഎല്‍ ലേലത്തില്‍ ഫ്രാഞ്ചൈസികളൊന്നും ഇഷാന്തിനെ തെരഞ്ഞെടുത്തില്ല. ആര്‍ക്കും വേണ്ടത്തവനെന്ന നാണക്കേടുമായി ഇഷാന്ത് ഇംഗ്ലണ്ടിലേക്ക് വണ്ടികയറി.
എന്നാല്‍ ഇംഗ്ലണ്ടില്‍ ഗംഭീര പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. തന്നെ വേണ്ടെന്നുവെച്ച ഐപിഎല്‍ ഫ്രാഞ്ചസികളോടുള്ള പ്രതികാരമെന്ന നിലയിലാണ് താരത്തിന്‍റെ പ്രകടനം വാഴ്ത്തപെടുന്നത്.
ഇംഗ്ലണ്ടി കൗണ്ടി ടീമായ സസെക്‌സിന് വേണ്ടിയായിരുന്നു ഇഷാന്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. അരങ്ങേറ്റ മത്സരത്തില്‍ വോര്‍ക്ക്‌ഷെയറിന്റെ അഞ്ച് വിക്കറ്റുകളാണ് ഇഷാന്ത് എറിഞ്ഞിട്ടത്.
ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ താരങ്ങളായിരുന്ന ജൊനാഥന്‍ ട്രോട്ട്, ഇയാന്‍ ബെല്‍ എന്നിവരെയും കൂടാരത്തിലെത്തിച്ചത് ഇഷാന്തായിരുന്നു.
ഇഷാന്തിന്‍റെ തകര്‍പ്പന്‍ പ്രകടനം ഐപിഎല്‍ ടീമുകളുടെ കണ്ണ് തുറപ്പിച്ചാലും ഇല്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്നത് ടെസ്റ്റ് പരമ്പരയില്‍ ഇഷാന്തിന്‍റെ ഫോം തുണയാകുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.
വോര്‍ക്ക്‌ഷെയറിനെതിരായ ബൗളിംഗ് കാണാം
Five wickets for @ImIshant on his @CountyChamp debut! ?
Highlights from day four of our season opener vs. Warwickshire are available now. #gosbts
➡️https://t.co/dS7WoXhAyj pic.twitter.com/r3gx944P8C
— Sussex CCC (@SussexCCC) 17 April 2018
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here