കെപിസിസി പ്രസിഡന്‍ര് സ്ഥാനം, കൊടിക്കുന്നില്‍ സുരേഷിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ദളിത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം എ ഐസിസി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൊടിക്കുന്നില്‍ സുരേഷിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
കെ വി തോമസ് വിഡി സതീശന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍എന്നിവരെയും നേതൃസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധിയെത്തിയതോടെ യുവാക്കള്‍ക്ക് പാര്ട്ടിയില്‍ കൂടുതല്‍ സ്ഥാനംമാനങ്ങള്‍ ലഭിക്കുമെന്നാണ് പൊതുവേ വിലയിരുത്തല്‍.
50 വയസ്സില്‍ താഴെയുള്ളവരെ പിസിസി പ്രസിഡന്റാക്കുകയെന്ന നയമാണ് രാഹുല്‍ സ്വീകരിക്കുന്നതെങ്കില്‍ വിഡി സതീശനാവും സാധ്യത. നേരത്തെ രാജസ്ഥാനില്‍ സച്ചിന്‍ പെെലറ്റിനെയും മഹാരാഷ്ട്രയില്‍ ജോതിരാധിത്യ സിന്ധ്യയെയും പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here