വ്യാജഹർത്താല്‍: പിന്നില്‍ വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം തന്നെ; ലോക് നാഥ് ബഹ്റ

വ്യാജഹർത്താലിലൂടെ വർഗീയകലാപം ഉണ്ടാക്കാൻ ശ്രമം നടന്നുവെന്ന് ഡിജിപി ലോക് നാഥ് ബഹ്റ.ഇതിനെകുറിച്ച് കൃത്യമായ അന്വേഷണം നടന്നുവരുന്നുവെന്നും ഡി ജി പി പറഞ്ഞു.

വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ ഹാർത്താലിന് ആഹ്വാനം നടത്തി അക്രമം അ‍ഴിച്ച് വിട്ടത് സംസ്ഥാനത്ത് വർഗീയകലാപം ഉണ്ടാക്കൻ വേണ്ടിയായിരുന്നു എന്ന് ഡി ജി പി ലോക് നാഥ് ബഹ്റ പറഞ്ഞു.

സോഷ്യൽ മീഡിയ വ‍ഴി പ്രചരിച്ച സന്ദേശത്തെ കുറിച്ചും അതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചും കൃത്യമായ അന്വേഷണം നടന്നുവരുന്നുവെന്നും ഡി ജി പി പറഞ്ഞു.

പൊലിസ് ആസ്ഥാനത്ത് ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയോഗത്തിൽ സംസ്ഥാനത്ത ക്രമസമാധാനത്തെ കുറിച്ചും പൊലീസുകാരുടെ ഇടപെടലിനെക്കുറിച്ചും ചർച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പാലനം,ക്രൈബ്രാഞ്ച്,ഇന്‍റലിജൻസ് അടക്കമുള്ള മേഖലയിലെ എസ് പിമാർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.  വീഡിയോ കോണ്‍ഫ്രണ്‍സുവ‍ഴിയാകും മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുക.

വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണത്തിൽ നിക്ഷപക്ഷമായ നടപടിയുണ്ടാകുമെന്നും റൂറൽ എസ് പി എ വി ജോർജ്ജിനെ കുറിച്ചുള്ള ബന്ധുക്കളുടെ പരാതിയും അറസ്റ്റിലായ പൊലീസുകാർ തങ്ങൾ നിരപരാധികളാണെന്ന് കാട്ടി പ്രചരിപ്പിച്ച വീഡിയോ സന്ദേശത്തെകുറിച്ചും പരിശോധിക്കുെമന്നും അദ്ദേഹം പറഞ്ഞു.  അടുത്തകാലത്തായി പൊലീസിനെതിരെ പരാതികൾ ഉയർന്ന് വന്ന സാഹചര്യത്തിലാണ് ഡിജിപി യോഗം വിളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here