കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും സംഗമവേദിയായി പാര്‍ട്ടി കോണ്‍ഗ്രസ്; അകത്ത് ചൂടേറിയ ചർച്ചകള്‍; പുറത്ത് കലാകാരന്മാരുടെ ആഘോഷം; വീഡിയോ

നിരവധി കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും സംഗമവേദിയാവുകയാണ് പാർട്ടി കോൺഗ്രസ്സ് നടക്കുന്ന ഹാൾ പരിസരം. ഈസ്റ്റ് ഗോദാവരിയിൽ നിന്നും എത്തിയ “കോമകോയ” കലാകാരൻമാർ അവരുടെ തലപ്പാവ് അണിയിച്ചാണ് സീതാറാം യെച്ചൂരിയെ വേദിയിലേക്ക് സ്വീകരിച്ചത്.

ചൂടേറിയ ചർച്ചകളും തീരുമാനങ്ങളുമാണ് പാർട്ടി കോൺഗ്രസ് ഹാളിനുള്ളിലെങ്കിൽ പുറത്ത് ആകട്ടെ കലാകാരന്മാരുടെ ആഘോഷമാണ്. തെലങ്കാനയിൽ നിന്നുമുള്ള കലാരൂപങ്ങൾ ആദ്യദിവസം ഹാൾ പരിസരം കീഴടക്കി. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ഭാഗത്തെ ആദിവാസി ഗ്രാമങ്ങളിൽ നിന്നുള്ളവർ അവതരിപ്പിച്ച കോമകോയ നൃത്തം ശ്രദേയം ആയി.

വിത്തു വിതയ്ക്കുന്ന സമയത്തും, ഗ്രാമങ്ങളിലെ ആഘോഷസമയത്തുമൊക്കെ കോമ ആദിവാസി സമൂഹത്തിന്റെ പ്രധാന നൃത്തമാണ് ഇത്. സമ്മേളന വേദിയിലെത്തിയ പ്രതിനിധികൾ പലരും മൊബൈലുകളിൽ ചിത്രം പകർത്തി, ചിലർ നൃത്തതോടൊപ്പം ചേർന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News